Shaik Abdul's

Shaik Abduljabbar

Abu Muslim bin Abdallah Shirazi (1184 – 1283/1291), better known by his pen-name as Hazrat Shaikh Sadi, was one of the major Persian poets of the medieval period. He is recognized not only for the quality of his writing, but also for the depth of his social thoughts.
One of the most famous rubaye writeen by him
Balaghal ula bikamaalihi,
Kasha fad-dujaa bijamaalihi,
Hasunat jami'u khisaalihi,
Sallu 'aleyhi wa aalihi…

***************
Meaning

Balaghal ula bikamaalihi,
He [Muhammad (sal lal laho tala alaihi wasalm)
reached the highest place by his Perfection

Kasha fad-dujaa bijamaalihi,
He removed darkness by his Beauty

Hasunat jami'u khisaalihi,
Beautiful are all his Attainments

Sallu 'aleyhi wa aalihi…
Send blessings to Him and his Family

=================================================
( Meray abba ney is naat / rubai ko meeti aawaz may gatay thay.
Unhonay is rubai ko, urdu madrassa mey sikhaya bhi tha,
wahan meri urdu taaleem hoyi thi -1963

Terminology of Urdu Poetry
Ash'ar(Couplet).
 It consists of two lines (MISRA); first line is called 'MISRA-E-OOLA' and the second is called 'MISRA-E-SANI'. Each verse embodies a single thought or subject (sing) SHE'R.
Fard
Composition of only a single SHE'R is called FARD.
Qata
(Fragments). It has two SHE'RS (lines) and has a complete one subject.
Bait
Another term for SHE'R.
Matla
The opening SHE'R of a GHAZAL or a poem.
Qafia
Rhyming of the last words of a poem.
Husn-E-Matla
Rhyming of the first two lines of a GHAZAL is called HUSN-E-MATLA.
Bait-Ul-Ghazal
The best SHE'R in a GHAZAL
Radeef
(End rhyme). Each SHE'R of GHAZAL in addition to QAFIA may also have RADEEF which isrhyming of more than the last two or three words.
Maqata
The last line of a GHAZAL or a poem which generally contains the poet's pen-name.
Misra'

One line of a couplet, or verse.
Musaddas
Each unit consists of 6 lines (Misra). Most famous writer of this type of poem is Maulana Altaf Husain Hali.
Tah-Tul-Lafz

The manner of reciting a poem; like rhythmic prose i.e. without singing; word for word.
Takhallus
A name adopted by a poet, by which he is known in the literary world.
Tarannum
The manner of reciting a poem in the form of a song.
Wasokht
Literal meaning 'displeasure' or 'disgust'. A kind of poem in which the displeasure and carelessness of a lover is narrated; while relinquishing the beloved.
Geet

Song or hymn.
Mushaira
A symposium of poets; a poet's gathering.
 
ഉര്‍ദു കവിത ഇനങ്ങള്‍
ഉറുദുവില്‍ കവിതയെ  نظم  -Nazm -  എന്നാണ് പറയുന്നത് മുത്തുകള്‍ കോര്‍ക്കുകയെന്നാണ്  പദത്തിനര്‍ത്ഥം. വൃത്തത്തോട്‌ കൂടിയ രചനയാണ് കവിത. ഉര്‍ദു കവിതയിലെ ഈരടികളെ ശെഅര്‍ / ശീര്‍  (شعر) എന്ന് വിളിക്കുന്നു .ശെഅറിലെ  ഓരോ വരിയും മിസ്റാ എന്ന  പേരിലാണ് അറിയപ്പെടുന്നത്  ഓരോ ഈരടിയിലും രണ്ടാമത്തെ മിസ്റായുടെ അവസാനത്തില്‍ ആവര്‍ത്തിച്ചു വരുന്ന അക്ഷരത്തെ അല്ലെങ്കില്‍ അക്ഷരങ്ങളെ റദീഫ്‌ (അന്ത്യാക്ഷര  പ്രാസം - End Rhyme) എന്ന് പറയുന്നു. രദീഫിന്‍റെ മുന്നിലായി വരുന്ന സാദൃശ്യശബ്ദമുള്ള പദങ്ങളാണ് ഖാഫിയ. രൂപവും ആശയവും അനുസരിച്ച് ഉര്‍ദു കവിത പല വിധമാണ്. ഉര്‍ദു കവിത ഇനങ്ങള്‍ താഴെ ചേര്‍ക്കുന്നു
ഗസല്‍ 
സംഗീത സാന്ദ്രമായ ഉര്‍ദു ഭാഷയുടെ അതിസുന്ദരമായ അവതരണമാണ് ഗസല്‍ .ഇതിലെ പ്രമേയങ്ങളില്‍  പ്രേമകാവ്യം , ഭാവഗീതം , മുക്തകാവ്യം , കൂടാതെ ഈശ്വരപ്രേമവും മനസ്സിന്‍റെ നൊമ്പരവും, കാലികസമസ്യകളും  ഉള്പ്പെടാറുണ്ട്. ഒരു കാലത്ത് രാജസദസ്സുകളില്‍  മാത്രം അരങ്ങേറിയിരുന്ന ഗസല്‍ ,ഇന്ന് സധാരണക്കാരെന്‍റെതായിരിക്കയാണ് .ഇത്ര കണ്ടു ജനകീയവല്‍കരിക്കപ്പെട്ട ഒരു കവിതാ വിഭാഗം വിശ്വസാഹിത്യത്തില്‍ വളരെ വിരളമാണ് .പേര്‍ഷ്യന്‍ സാഹിത്യത്തില്‍ നിന്നും കടന്നു വന്ന ഗസല്‍ ഉര്ദുവിന്റെ മണ്ണില്‍ നിന്നും വളര്‍ന്നു പന്തലിക്കുകയായിരുന്നു .

സ്ത്രീകളോടുള്ള അല്ലെങ്കില്‍ സ്ത്രീകളെ സംബന്ധിച്ചുള്ള സംസാരമെന്നത്രെ ഗസല്‍ എന്നാ പദത്തിന്‍റെ ഭാഷാര്‍ത്ഥം . സാങ്കേതികമായി പറഞ്ഞാല്‍  എല്ലാ വിഷയങ്ങളും ഉള്‍ക്കൊള്ളുന്ന കവിതാ വിഭാഗമാണ്  ഗസല്‍ . ഗസലിന്‍റെ ഈരടികള്‍ ഓരോന്നും സ്വതന്ത്രമായ ആശയം ഉള്‍ക്കൊള്ളുന്നു. .ഗസലില്‍ 3 മുതല്‍ 25 വരെ ഈരടികള്‍ ഉണ്ടാവാം .ആദ്യത്തെ ഈരടിയെ മത് ലഅ  എന്ന് വിളിക്കുന്നു . അവസാനത്തെ ഈരടിയില്‍ കവി തന്‍റെ തൂലിക നാമം രേഖപ്പെടുത്തുന്നു. ഇതിനെ മഖ്തഅ  എന്ന് വിളിക്കുന്നു . ഗസലിലെ ഏററവും പ്രസക്തമായ ഈരടിയാണ് ഷാഹ് ബൈത്ത് .

ഗസല്‍ സാഹിത്യത്തില്‍ പൌരാണികതയുടെ ശോഭ പരത്തി തുടങ്ങിയത്  1700 ല്‍ ഔരഗസീബ് ദര്ബാറിലെത്തിയ ദഖ്നി കവി, വാലി ദഖ്നി ആയിരുന്നു . തുടര്‍ന്ന്  ഗസല്‍ ചക്രവര്‍ത്തി മീര്‍ ഗസലിനെ ഹൃദയ തുടിപ്പാക്കി മാറ്റി . മീര്സാ ഗാലിബ്  ഭാവനാ വിലാസം കൊണ്ട്  ആഗോള നിലവാരം നല്‍കി . ദാര്ശനിക മാനങ്ങളിലേക്ക് ഉയര്‍ത്തിയത്‌ അല്ലാമാ ഇക്ബാല്‍ ആയിരുന്നു തുടര്‍ന്ന്  ഹസ്രത്ത് മോഹാനി , ഫിറാഖ് ഘോരക് പൂരി , ജിഗര്‍  മുറാദാബാദി , മജ്രുഹ്സുല്‍ത്താന്‍പുരി മുതല്‍ പേര്‍ മായാത്ത മുദ്രകള്‍ പതിച്ചു ഗസലിന്‍റെ  പ്രൌഡി നീലനിര്‍ത്തി.
ഖസീദ - സ്തുതി ഗീതം 
ജീവിച്ചിരിക്കുന്ന വ്യക്തിയെ സംബന്ധിച്ച് പുകഴ്തതിയോ ഇകഴ്തതിയോ എഴുതുന്ന ഉര്‍ദുകവിത ശാഖയാണ് ഖസീദ . പ്രാസഭംഗിയിലും ആശയപരമായും ഖസീദയിലെ ഈരടികള്‍ പരസ്പര ബന്ധിതങ്ങളാണ്. ഖസീദയില്‍ 15 മുതല്‍ 150 വരെ ഈരടികള്‍ ഉണ്ടാവും . ഖസീദയിലെ ആദ്യതെത  ഈരടിയും മത് ലഅ എന്ന പേരിലറിയുന്നു . ശേഷം വരുന്ന ശീരുകളുടെ അവസാന മിസ്റ മത് ലയിന്‍റെ ഖാഫിയയില്‍ തന്നെയായിയിരിക്കും . ഉര്‍ദുവില്‍ ഖസീദ രചയിതാക്കളായി പലരുമുണ്ടെങ്കിലും , മുഹമ്മദ്‌ റഫിഅ  സൌദയും , ഇബ്രാഹിംസൗഖുമാണ്  ഖസീദയുടെ ചക്രവര്‍തതിമാരായി അറിയപ്പെടുന്നത്.
മര്‍സിയ - വിലാപകാവ്യം 
മരിച്ച വ്യക്തിയുടെ ഗുണഗണങ്ങള്‍ വിവരിച്ചുക്കൊണ്ട്, കേള്‍വിക്കാരന്‍റെ മനസ്സില്‍ സഹതാപം ജനിപ്പിക്കുമാര് അവതരിപ്പിക്കുന്ന ഉര്‍ദുകവിത ശാഖയാണ്‌  മര്‍സിയ. ഹസ്രത്ത്‌ ഇമാം ഹുസൈനെ കുറിച്ചും കര്‍ബല രക്തസാക്ഷികളെ കുറിച്ചും മാത്രമേ ആദ്യകാലങ്ങളില്‍ മര്‍സിയ രചിച്ചിരുന്നുള്ളു. പില്‍ക്കാലത്ത് ഇതില്‍ മാറ്റം  വരികയും പല മഹാന്‍മ്മാരുടേയും മരണശേഷം മര്‍സിയ രചിക്കപ്പെടുകയുണ്ടായി. അല്‍താഫ് ഹുസൈന്‍ ഹാലി രചിച്ച ഗാലിബ്, അല്ലാമാ ഇക്ബാലിന്‍റെ  മര്‍സിയ  ദാഗ്, നന്ദ് നാരായണ്‍  മുല്ല രചിച്ച ഗാന്ധിജികി ശഹാദത്ത്‌ തുടങ്ങിയവ  ചില പ്രസിദ്ധ മര്‍സിയകളാണ്. മിര്‍ അനീസും, ദബീരും  മര്‍സിയയുടെ  ചക്രവര്‍ത്തിമാരായിരുന്നു
മസ്നവി-ഖണ്ഡകാവ്യം
ചരിത്ര സംഭവത്തിന്‍റെയോ പ്രയകഥയുടെയോ കാവ്യ ആവിഷ്കാരമാണ്  മസ്നവി. സംഭവമോ  കഥയോ തുടര്‍ച്ചയായി വിവരിക്കുവാന്‍ ഏറ്റവും അനുയോജ്യമായ കവിതാവിഭാഗമാണ് മസ്നവി. ഈരടികള്‍ എത്രയെന്ന നിബന്ധനയില്ല. അതുകൊണ്ട് തന്നെ മിക്ക മസ്നവികളും ഒരു  സമ്പൂര്‍ണ്ണ ഗ്രന്ഥത്തോളം ദൈര്‍ഘ്യമുളളവയാണ്.ഓരോ ഈരടിയും വേറെ വേറെ ഖാഫിയയില്‍ അവസാനിക്കുന്നുവെന്നത് മസ്നവിയുടെ പ്രത്യേകതയാണ്. സഹ്റുല്‍ബയാന്‍, ഗുള്‍സാറെ നസീം, സഹ്റെ ഇശ്ഖ് , ശാഹ് നാമയെ ഇസ്‌ലാം, ഖുതുബ് മുശ്തരി  തുടങ്ങിയ ഉര്‍ദു സാഹിത്യത്തിലെ പ്രസിദ്ധ മസ്നവികളാണ്.

റുബാഇ - ചതുഷ്പദികള്‍
നാലുവരി കവിതയാണ്  റുബാഇ. ഇതിനെ ദോബൈത്തി എന്നും വിളിക്കുന്നു.ഏതു വിഷയവും ഈ വിഭാഗത്തില്‍ അവതരിപ്പിക്കാം.ഒന്നും,രണ്ടും,നാലും വരികള്‍ ഒരേ ഖാഫിയയിലും റദീഫിലും അവസാനിക്കുന്നു. മൂനാമത്തെ വരി ഈ നിബന്ധനയില്‍ നിന്നും ഒഴിവാണ്.അവസാന വരിയാണ് കവിതയുടെ ആശയ കേന്ദ്രം. അനീസ്‌, അക്ബര്‍ ഇലഹബാദി, ഹാലി, ജോഷ്‌, അംജദ്  തുടങ്ങിയവരാണ് ഈ രംഗത്തെ പ്രശസ്തര്‍.

ഖിത്ത്അ - ശ്ലോകങ്ങള്‍
ഖിത്ത്അ എന്ന പദത്തിന്‍റെ അര്‍ത്ഥം കഷ്ണമെന്നാണ്. ഒരു വിഷയത്തെ സംബന്ധിച്ച് തുടര്‍ച്ചയായി വിവരിക്കുന്ന രണ്ടു ഈരടികളില്‍ കുറയാത്ത കവിതാവിഭാഗമാണ് ഖിത്ത്അ. ഇവിടെ മത്ത് ലഅ കാണുകയില്ല.ഈരടികളിലെ രണ്ടാമത്തെ വരികള്‍ ഒരേ ഖാഫിയയിലും റദീഫിലും ആവണമെന്നത് നിബന്ധനയാണ്. അക്ബര്‍ ഇലഹബാദി, ഹാലി, ജോഷ്‌, ഇഖ്ബാല്‍, ഫിറാഖ്, അഖ്തര്‍ അന്‍സാരി തുടങ്ങിയവര്‍ പ്രമുഖ ഖിത്ത്അ രചയിതാക്കളാണ്.

തര്‍ജീഅ ബന്ദ്‌
പദ്യങ്ങളില്‍ ഖണ്ഡങ്ങളുടെ അവസാനത്തില്‍ ചില പ്രത്യേക ഈരടികള്‍ ആവര്‍ത്തിച്ചു വരുന്നു. ഇത്തരം പദ്യങ്ങളെ "തര്‍ജീഅ ബന്ദ്‌"  എന്ന് വിളിക്കുന്നു. ആവര്‍ത്തി വരുന്ന ശീഅര്‍ അല്ലെങ്കില്‍ ഒറ്റവരി ആണ് ഇതിലെ പ്രത്യേകത.

തര്‍ക്കീബ് ബന്ദ്‌ഓരോരോ ഖണ്ഡത്തിന്‍റെ അവസാനത്തിലും വരുന്ന ഈരടികള്‍ അല്ലെങ്കില്‍ ഒറ്റവരികള്‍ വ്യത്യസ്തങ്ങളാണങ്കില്‍ അത്തരം പദ്യങ്ങളാണ്‌ തര്‍ക്കീബ് ബന്ദ്‌ 

മുസമ്മത്
മുത്തു മണി എന്നാണ് വാക്കിന്നര്‍ത്ഥം. പല ഖണ്ഡങ്ങളായി വേര്‍തിരിക്കപ്പെട്ട കവിതകളെ  മുസമ്മത് എന്ന് വിളിക്കുന്നു. ഖണ്ഡങ്ങള്‍  ഒരേ വൃത്തത്തിലാണെങ്കിലും ഖാഫിയയില്‍ മാറ്റമുണ്ടായിരിക്കും.
ഒരു ഖണ്ഡത്തില്‍ 3വരികളാണെങ്കില്‍ മുസല്ലസ്  എന്നും 4വരികളാണെങ്കില്‍ മുറബ്ബ എന്നും 5വരികളാണെങ്കില്‍ മുഖമമസ് എന്നും വിളിക്കുന്നു.ഒരു ഖണ്ഡത്തില്‍ 6വരികളുള്ള കവിതയാണ് മുസദ്ദസ്. വളരെ കൂടുതല്‍ അംഗീകാരം ലഭിച്ച ഇനമാണിത് . ആദ്യത്തെ  4വരികള്‍ ഒരേ  ഖാഫിയയിലും ശേഷം വരുന്ന രണ്ടു വരികള്‍ വേറെ ഖാഫിയയിലും ആയിരിക്കണമെന്നതു നിബന്ധനയാണ്.
മീര്‍ അനീസിന്‍റെയും ദബീരിന്‍റെയും പ്രസ്തമായ മര്‍സിയകള്‍ മുസദ്ദസിന്‍റെ രൂപത്തിലാണ്.  നബിയെ വാഴ്ത്തിക്കൊണ്ടുള്ള ഹാലിയുടെ  "മുസദ്ദസ്‌ ഹാലി" ഈ വിധം രചിച്ചതാണ്. 

രേഖ്തി
സ്ത്രീകളെ സംബന്ധിക്കുന്ന വിഷയങ്ങള്‍ സ്ത്രീകളുടെ ഭാഷയില്‍ അവതരിപ്പിക്കുന്ന കവിതാ ശാഖയാണ്‌ രേഖ്തി.

ഹായികോ
ജപ്പാനീസ്‌ കവിതയില്‍ നിന്നും ഉര്‍ദുവിലേക്ക് എത്തിപ്പെട്ട കവിതാ ശാഖയാണ്‌ ഹായികോ. 3വരികളില്‍ ആശയം പൂര്‍ണ്ണമാകുന്നു.ഒന്നും മൂന്നും വരികള്‍ 5മാത്രയിലും രണ്ടാമത്തെ വരി 7മാത്രയിലും ആയിരിക്കും.