Shaik Abdul's

Shaik Abduljabbar


بسم الله الرحمن الرحيم
Bismillahir-Rahmanir-Rahim
 

(“In the name of God, most Gracious, most Compassionate”)


No Guide Except ALLAH


The Muslim must adhere to the Book of
  Allah and the Sunnah in all his affairs, especially at times of fitnah when evil is widespread. He should be smart and avoid falling into the misguidance of those who have earned Allah’s anger and who have gone astray, and the evildoers who have no fear of Allaah and who do not have any pride in being Muslims. 

The Muslim must turn to Allaah and seek His 
guidance and remain steadfast in following it, 
for there is no Guide except Allaah and no one can make a person steadfast but Him. 
And ALLAH is the source of strength.

ചിന്തിക്കുന്ന മനുഷ്യരെ

തമസ്സകറ്റാന്‍ വെളിച്ചം ആവശ്യമാണ്. ഈ വെളിച്ചം മനസ്സിലാണ് ആദ്യം തെളിയേണ്ടത്‌. അത് തെളിയാന്‍ മനുഷ്യര്‍ക്കിടയിലെ അകലം കുറയണം. എങ്കിലേ ദൈവത്തിനും മനുഷ്യര്‍ക്കുമിടയിലെ അകലം കുറക്കാനാവൂ. ഇതില്‍ വിട്ടുവീഴ്ചയില്ലാത്ത വിശ്വാസമാണ് ദൈവമാര്‍ഗ്ഗം. മനുഷ്യന്‍റെ വികലവും നൈമിഷകവുമായ യുക്തിചിന്തകള്‍ക്കപ്പുറത്തെ പ്രപഞ്ചരഹസ്യമാണത്. ആചാരാനുഷ്ടാനങ്ങളാല്‍ സംസ്‌ക്കരിച്ചെടുക്കുന്ന മനസ്സുള്ള മതം മനുഷ്യനില്‍ സമത്വവും സ്നേഹവുമാണ് നിര്‍മ്മിക്കുന്നത്. വര്‍ഗ്ഗവും വിഭാഗവും തിരിച്ചുള്ള അഹന്തകളും സ്പര്‍ധയും നിരര്‍ത്ഥകമാണ്

മതത്തിന്‍റെ ഏക താല്പര്യം മനുഷ്യന്‍റെ സമഗ്രപരിവര്‍ത്തനമാണ്

ചിലര്‍ക്ക് മതം, അനധവിശ്വാസങ്ങളും, വിഗ്രഹാരാധനയും, ആചാരങ്ങളും, ചടങ്ങുകളും ആയിത്തീര്‍ന്നിരിക്കുന്നു മറ്റു ചിലര്‍ക്ക് കച്ചവടവും. സത്യത്തിന്‍റെ സൗന്ദര്യം അതിന്നു നഷ്ടമായിരിക്കുന്നു. യാഥാര്‍തഥ്യത്തിന്‍റെ സ്ഥാനത്തിപ്പോള്‍ ധൂപ പടലങ്ങളാണ്. ഏക ദൈവ ബോധത്തിന്നു പകരമായി മനസ്സോ കൈകളോ മെനഞ്ഞെടുത്ത കുടീരങ്ങളും ബിംബങ്ങളുമാണ് ഇപ്പോഴുള്ളത്. മതത്തിന്‍റെ ഏക താല്പര്യം മനുഷ്യന്‍റെ സമഗ്രപരിവര്‍ത്തനമാണ്. അതിന്നു ചുറ്റും നടന്നുകൊണ്ടിരിക്കുന്ന എല്ലാ സര്‍ക്കസ്സും വിഡ്ഢിത്തമാണ്. എത്ര സുന്ദരമായവയാണങ്കിലും മസ്ജിദുകളിലോ, ക്ഷേത്രങ്ങളിലോ, ചര്‍ച്ചുകളിലോ സത്യം കണ്ടെത്താന്‍ കഴിയാത്തതിന്‍റെ കാരണം അതാണ്. സത്യം പടച്ചവനിലാണ് സത്യം മനുഷ്യഹൃദയത്തില്‍ കുടിയേറണം. സത്യം സൗന്ദര്യമാണ് സുന്ദരമാണ്. സത്യത്തിന്‍റെ സൗന്ദര്യവും കല്ലിന്‍റെ സൗന്ദര്യവും തികച്ചും വ്യത്യസ്തമായ രണ്ടു കാര്യങ്ങളാണ്. ഒന്ന് അളക്കാനാവത്തതയിലേക്കുള്ള കവാടങ്ങള്‍ തുറക്കുന്നു മറ്റേതാകട്ടെ മനുഷ്യനെ ബന്ധനസ്ഥനാക്കുന്നു. ഒന്ന് സ്വാതന്ത്ര്യത്തിലേക്ക് നയിക്കുന്നെങ്കില്‍ മറ്റേത് ചിന്തയാകുന്ന ബന്ധനത്തിലേക്ക് നയിക്കുന്നു. കാല്‍പനികതയും വൈകാരികത്വവും മതത്തിന്‍റെ സ്വഭാവഗുണത്തെത്തന്നെ  നിഷ്പ്രഭമാക്കും. മതം ബുദ്ധിയുടെ ഒരു കളിപ്പാട്ടവുമല്ല. വസ്തുനിഷ്ടമായും കാര്യക്ഷമമായും പ്രവര്‍ത്തിക്കുവാന്‍ സത്യവിശ്വാസം അത്യാവശ്യമാണ്. എന്നാല്‍ അറിവ് മനുഷ്യന്‍റെ സമഗ്രപരിവര്‍ത്തനത്തിനുള്ള ഉപാധിയല്ല. അറിവ് ചിന്തയുടെ ഘടനയാണ്. ചിന്തയാകട്ടെ, അവയെത്രത്തോളം പരിവര്‍ത്തിതവും വികസിതമായാലും അറിയപ്പെട്ടവയുടെ വിരസമായ ആവര്‍ത്തനം മാത്രമാണ്. അറിഞ്ഞതിലൂടെയോ ചിന്തയുടെ മാര്‍ഗത്തിലൂടെയോ യാതൊരു സ്വാതന്ത്ര്യവും സംജാതമാവുകയില്ല. മനുഷ്യന്‍റെ സമഗ്രപരിവര്‍ത്തനമാണ് അതിന്നു ഏക പരിഹാരം. അതാണ് മതത്തിന്‍റെ ഏക ലക്‌ഷ്യവും. ദൈവം നമ്മെ വിജയത്തിന്‍റെ മാര്‍ഗത്തിലാക്കുമാറാകട്ടെ.
8-2-13


ഉത്തമമായ അറിവ്

മനുഷ്യന്നു ഈ ലോകത്ത് ജീവിക്കണമെങ്കില്‍ അറിവും , വിജ്ഞാനവും ലഭിച്ചിരിക്കണം . നമ്മുടെ പുരോഗതി പ്രസ്തുത  നേട്ടത്തിനനുസരിച്ചിരിക്കും . വിദ്യ അഭ്യസിക്കുകയും പങ്കിടുകയും മനുഷ്യരില്‍ മാത്രം കാണുന്ന ഒരു സവിശേഷതയാണ് . അറിയാനുള്ള ആഗ്രഹം സ്കൂളില്‍ ചേരുന്നതിനു മുമ്പ് തന്നെ കുട്ടികളില്‍ പ്രകടമാണ് . രക്ഷിതാക്കളുടെ മടിയില്‍ ഇരുന്നു ഓമനകള്‍ ചോദ്യങ്ങള്‍ കൊണ്ട് വീര്‍പ്പു മുട്ടിക്കുന്നത്‌ നാം ശ്രദധിച്ചിരിക്കുമല്ലോ  . അപ്പോള്‍ തീര്‍ച്ചയായും പടച്ചവന്‍ അറിവുനേടുന്നതിനുള്ള ജിജ്ഞാസ മനുഷ്യരില്‍ നിക്ഷേപിച്ചിട്ടുണ്ടെന്നു ഓര്‍ക്കുക. ആയതിനാല്‍ നമുക്ക് ലഭിക്കുകയും പങ്കിടുകയും ചെയ്യുന്ന അറിവുകള്‍ പലവട്ടം വായിച്ചു , ചിന്തിച്ചു വിശകലനം ചെയ്തായിരിക്കണം, ഉള്‍കൊള്ളേണ്ടതും, ഉള്‍പ്പെടുത്തേണ്ടതും, പങ്കിടേണ്ടതും.

നാം നേടുന്ന അറിവിലും പങ്കിടുന്ന അറിവിലും, എത്രകണ്ട് നന്മയും തിന്മയും , തെറ്റും ശരിയും ഉള്‍പ്പെട്ടിരിക്കുന്നു എന്ന് തിരിച്ചറിയ്വാനുള്ള   ബോധം നമ്മില്‍ ഉണ്ടായിരിക്കണം . പ്രസ്തുത അറിവാണ് ഏറ്റവും ഉത്തമമായ അറിവ് .ആ തിരിച്ചരിവ് ബോധം നമ്മെ നന്മയുടെയും ശരിയുടേയും പാതയില്‍ ഉറപ്പിച്ചു നിര്‍ത്തും. അറിവുകള്‍ പങ്കിടുമ്പോള്‍ തിന്മയുടെ ഭാഗങ്ങള്‍ ഒഴിവാക്കുകയും , തെറ്റുകള്‍ തിരുത്തുകയും വേണം. ഒഴിവാക്കിയ ഭാഗങ്ങള്‍ അപ്രായോഗികവും, ദോഷവുമാണന്ന് അറിയേണ്ടതും അറിയിക്കേണ്ടതും  വിവേകമുള്ളവരുടെ കര്‍ത്തവ്യമാണ്, കടമയാണ് . തിന്മയും , തെറ്റായ അറിവുകളും സമൂഹത്തെ പിഴപ്പിച്ചുകളയുമെന്നോര്‍ക്കുക.

പ്രവാചകന്‍ മുഹമ്മദ്‌ നബി ,അദ്ദേഹത്തിന്റെ അവസാന ഖുതുബയില്‍ ഇങ്ങനെ പറഞ്ഞു ; "ഞാന്‍ നിങ്ങള്‍ക്ക് രണ്ടു രേഖകള്‍ ഇവിടെ വിട്ടേച്ചു പോകുന്നു , ഖുറാനും , എന്റെ ചര്യകളായ സുന്നത്തും. ഇവ പിന്തുടരുകയാണങ്കില്‍  നിങ്ങള്‍ ഒരിക്കലും തിന്മയുടെ പാതയില്‍ അകപ്പെടുകയില്ല ,"

26-10-12
വായന
അറിവ് തേടിയുള്ള യാത്രയാണ് വായന . വായിച്ചു  വളരുക  അല്ലെങ്കില്‍  നാമും  നമ്മുടെ തലമുറയും  തളരും. നല്ല  ശീലങ്ങള്‍ കുട്ടികള്‍ അനുകരിക്കാതിരിക്കില്ല . അറിവുകള്‍ നിറയുമ്പോള്‍  തിരിച്ചറിവുകള്‍ നഷ്ടപ്പെടാതെ സൂക്ഷിക്കണം .ആയതുകൊണ്ട്  വര്‍ത്തമാനകാല  ഭൂമിയില്‍ ഉള്‍കാഴ്ചയുള്ള  വായനക്ക്  മുന്‍ തൂക്കം  കൊടുക്കുക . നയതന്ത്രങ്ങള്‍ കൊണ്ട് നിറഞ്ഞ  ഈ ലോകത്തെ നേരിടണമെങ്കില്‍  വായന ഗൌരവമുള്ളതായിരിക്കണം. കുട്ടികള്‍ക്ക് വായനാ  ലോകത്തേക്ക്  ഉതക്കുന്ന പുസ്തകങ്ങള്‍  നല്‍കുവാന്‍  ശ്രദ്ധിക്കുക . ആവശ്യമുള്ളത്  വായിക്കുക , ആവശ്യത്തിലേറെ വായിക്കരുത് , ആവശ്യമില്ലാത്തതും  വായിക്കരുത് , സമയം കളയാന്‍  വേണ്ടിയും  വായിക്കരുത്  . ഒരു മുസ്ലിം വിശ്വാസി വായന ഗൌരവമായി കാണേണ്ട വിഷയമാണ്‌. അള്ളാഹു നബിയോട്  ചെയ്ത ആദ്യ കല്പന  "വായിക്കുക"  എന്നായിരുന്നു . നിസ്സംശയം  അദ്ദേഹത്തിന്റെ  അനുയായികള്‍  തീര്‍ച്ചയായും  വായനയെ ഗൌരവമായി കാണേണ്ടവര്‍ തന്നെയാണ്. 
25-9-12
ബന്ധുക്കള്‍ ബന്ധങ്ങള്‍
കുടുംബ ബന്ധം സ്ഥാപിക്കാത്തവന്‍ സര്‍വ ഗുണങ്ങളുടെയും അന്തകനാണ്.കുടുംബ ബന്ധം നിലനിര്ത്തുന്നവന്‍ തീര്ച്ചയായും ഒരു വിശ്വാസിയാണ്. ഒരു കുടുംബത്തിലെ ഭദ്രതയാണ് ഒരു സമൂഹത്തിന്റെ ഭദ്രതയായി വികസിക്കുന്നത്. കുടുംബത്തിലെ ബാധ്യതകള്‍ അറിയുന്നവന്‍, സമൂഹത്തിന്റെ ബാധ്യതകള്‍  അറിയുന്നവന്നാണ്. ആദരിക്കേണ്ടവരെ  ആദരിക്കുക, ബഹുമാനിക്കേണ്ടവരെ ബഹുമാനിക്കുക. വാത്സല്യം കാണിക്കേണ്ടവരോട് വാത്സല്യം കാണിക്കുക. ഉപദേശിക്കേണ്ട സന്ദര്‍ഭത്തിലും, ശാസിക്കേണ്ട സന്ദര്‍ഭത്തിലും, ഉചിതമായ രീതിയില്‍ ഉപദേശിക്കുകയും, ശാസിക്കുകയും  ചെയ്യുക. പകയും വിദ്വേഷവും ഒഴിവാക്കുക. അവകാശങ്ങള്‍ വകവെച്ചു കൊടുക്കുക.

പ്രിയപ്പെട്ടവരേ, കുടുംബബന്ധങ്ങള്‍  ഭദ്രമായി നിലനിര്‍ത്തുക, ബന്ധുക്കളെ  പരിഗണിക്കുക. ഓര്‍ക്കുക, ഖുര്‍ആന്‍ ആവര്‍ത്തിച്ചു  അനുശാസിക്കുന്ന ഈ ധര്‍മ്മം നിലനിര്ത്തുകയെന്നത് വരും തലമുറയോടുള്ള, നമ്മുടെ ബാധ്യതയുമാണ്.

കുടുംബ ബന്ധം ചേര്‍ക്കാനോ പുനസ്ഥാപിക്കാന്നോ കഴിയാത്തവന്‍ അല്ലഹുമായി ബന്ധം ചാര്‍ത്താന്‍ കഴിയില്ല. ദാനധര്‍മ്മളെപ്പോല ഏറ്റവും ഉല്‍കൃഷ്ടമാണ് ഭിന്നിക്കുന്നവരെ  യോജിപ്പിക്കുന്നത്, എന്ന് നബി (സ) പറഞ്ഞതോര്‍ക്കുക. അള്ളാഹു പറയുന്നു, ബന്ധം   പുലര്ത്തിയവനോട്  ഞാനും ബന്ധം പുലര്‍ത്തും, ബന്ധം വിടര്ത്തിയവനോട് ഞാനും ബന്ധം വിടര്‍ത്തും. തീര്‍ച്ചയായും, അള്ളാഹു  നിങ്ങളെ സദാ ശ്രദ്ധിച്ചു  കൊണ്ടിരിക്കുന്നവനാണ്.
13-10-12
എന്താണ് സ്നേഹം ?
എന്താണ് സ്നേഹം ? സ്നേഹത്തെപ്പറ്റി നാം വാചാലമായി സംസാരിക്കുന്നു . ദൈവത്തോടുള്ള സ്നേഹം, മനുഷ്യരാശിയോടുള്ള സ്നേഹം, കുടുംബത്തോടുള്ള സ്നേഹം, എന്നിട്ടും ആ സ്നേഹത്തിന്റെ കൂടെ വെറുപ്പുണ്ടാകുന്നു. നിങ്ങള്‍ നിങ്ങളുടെ നാടിനേയും കുടുംബത്തേയും സ്നേഹിക്കുന്നു . എന്നാല്‍ മറ്റുള്ളവരുടെ നാടിനേയും കുടുംബത്തേയും എതിര്‍ക്കുന്നു.
സ്നേഹം ഒന്നിനും എതിരല്ല . അത് അക്രമത്തിന്‍ടെയോ വേരുപ്പിന്ടെയോ വിപരീതവുമല്ല, സമവുമല്ല . നിങ്ങള്‍ ആരെയും ആശ്രയിക്കാതെ  ഭക്തിനിരതനായി, ധര്‍മനിരതനായി ജീവിക്കുന്ടെങ്ങ്കില്‍, അതായതു സമുഹത്തെ സേവിക്കുകയും , തെരുവിലിറങ്ങി പ്രകടനം നടത്തുകയും ചെയ്യുന്നുണ്ടങ്കിലും, സ്നേഹമില്ലെങ്ക്കില്‍ അതെല്ലാം നിഷ്ഫലമാണ്.
എന്താണ് സ്നേഹം ? നാം സ്നേഹമെന്ന് കരുതുന്നത് സന്തോഷവും ആഗ്രഹവുമാണോ ? മറ്റു ചിലര്‍ ലൈഗിംകതയെ സ്നേഹമായി കാണുന്നു.
സ്നേഹമെന്നാല്‍ സകലതിനോടും പരിഗണന ഉണ്ടായിരിക്കുക എന്നാണര്‍ത്ഥം - നിങ്ങള്‍ ഭക്ഷണത്തിനായി കൊല്ലുന്ന മൃഗങ്ങളോടുപോലും - പ്രാര്‍ഥിക്കുന്ന പടച്ചവനോട്‌പോലും.
5-7-12
മദ്ഹബുകൾ - കർമ ശാസ്ത്ര ( ഫിഖ്ഹ് ) രംഗത്തെ ചിന്താപ്രസ്ഥാനങ്ങൾ ;


ഹദീസുകൾ ക്രോഡീകരിക്കുന്നതിന്നു മുൻപ്‌ , ജീവിച്ചിരുന്ന  ഇസ്ലാമിക പണ്ഡിതന്മാർ സദസ്സുകളിൽ ഉന്നയിക്കപ്പെടുന്ന പ്രശ്നങ്ങൾക്ക്‌ ഇസ്ലാമിക വീക്ഷണത്തിൽ പരിഹാരം നിർദ്ദേശിക്കാറുണ്ട്. വിശുദ്ധ ഖുർആന്റെയും ലഭ്യമായ ഹദീസുകളുടെയും അടിസ്ഥാനത്തിൽ സ്വതന്ത്രമായ ഗവേഷണങ്ങൾ നടത്തി അഭിപ്രായങ്ങളും വീക്ഷണങ്ങളും കണ്ടെത്തിയിരുന്നു. ഇങ്ങനെ രൂപപ്പെട്ട ചിന്താസരണി ബന്ധപ്പെട്ട  പണ്ഡിതന്റെ പേരിൽ തന്നെ അറിയപ്പെട്ടു. ഈ അഭിപ്രായങ്ങൾ പിന്നീട് മദ്ഹബുകളായി രൂപപ്പെട്ടു.അങ്ങനെ ഇമാം മാലിക് , ഇമാം അബു ഹനീഫ ഇമാം ശാഫി, ഇമാം അഹ് മദുബ്നു ഹമ്പൽ എന്നിവരുടെ പേരിൽ യഥാക്രമം മാലികീ , ഹനഫി, ശാഫി, ഹമ്പലി എന്നീ മദ് ഹബുകൾ പ്രചരിച്ചു. ഇന്നും ധാരാളം അനുയായികൾ ഉള്ളത് ഈ നാല് പ്രബല മദ് ഹബുകൾക്കാണ് .ഇതിനു പുറമേ, ഇബാളീ , സൈദീ ളാഹിരീ, ഔസാഈ , സൌരീ, ലൈസീ , ത്വബരീ, ബസ്വരീ , തുടങ്ങി പല മദ് ഹബുകൾ  രൂപപ്പെട്ടങ്കിലും ,ഇബാളീ , സൈദീ എന്നിവ ഒഴികെ മറ്റെല്ലാം അപ്രത്യക്ഷമായി. പിന്നീട് മദ് ഹബുകളുടെ പണ്ഡിതന്മാർ, ഇമാമുകളുടെ  താല്പര്യങ്ങൾക്ക് നിരക്കാത്ത വിധത്തിൽ ഖുർആന്റെയും സുന്നത്തിന്റെയും അടിസ്ഥാന പ്രമാണങ്ങളെ അവഗണിച്ചു, മദ് ഹബുകളുടെ അഭിപ്രായം മാത്രം സ്വീകരിക്കണം എന്ന് നിർബന്ധം പിടിച്ചു. തുടർന്ന് അത് മുതൽ മാലികീ , ഹനഫി, ശാഫി, ഹമ്പലി എന്നീ നാലു മദ് ഹബുകളിൽ ഏതെങ്കിലും ഒന്നിനെ ചോദ്യം ചെയ്യാതെ പിൻ തുടരുകയാണ്  മുസ്ലീമുകളുടെ കടമയെന്നു പ്രഖ്യാപിക്കുകയും ചെയ്തു. അങ്ങനെ അന്ധമായ മദ്ഹബ് അനുകരണം എന്നാ ചിന്താരീതി മുസ്ലീം സമൂഹത്തിൽ പ്രചരിക്കുകയും ചെയ്തു.

18.5.13
അന്ത്യനാളില്‍ വിശ്വസിക്കുന്നവരെ

നിഷ്കളങ്കതയോടെയും ആത്മാര്‍ത്ഥതയോടെയും നമസ്ക്കരിക്കുകയും അവന്‍റെ പ്രീതിയ്ക്ക് വേണ്ടി മാത്രം ബലി അറക്കുകയും ചെയ്യുക. താങ്കളുടെ ശ്രുതിയും യശസ്സും സ്മരണയും ഉജ്ജ്വലമായി താങ്കളുടെ സന്താന പരമ്പരകള്‍, അനുചരന്മാര്‍ അനുഗാമികള്‍ വഴി അന്ത്യനാള്‍ വരെ നിലനില്‍ക്കുന്നതും പരലോകത്ത് പറഞ്ഞ് അവസാനിപ്പിക്കാന്‍ കഴിയാത്ത അനുഗ്രഹങ്ങളുടെ ഉടമയായിത്തീരുന്നതുമാണ്.
നാം ആരാണ് ? എവിടെ നിന്നു വരുന്നു?

നാം എങ്ങോട്ട് എന്ന് ചോദിക്കുന്നതിന് മുമ്പ് ചോദിക്കേണ്ട രണ്ട് ചോദ്യങ്ങളുണ്ട്. നാം ആരാണ് ? എവിടെ നിന്നു വരുന്നു? ഈ ചോദ്യങ്ങളൊക്കെത്തന്നെ നമുക്ക് സുപരിചിതമാണ്. പണ്ടുപണ്ടേ ചോദിക്കുന്ന ചോദ്യങ്ങളാണ്. ബഹുഭൂരിപക്ഷംപേര്‍ക്കും ഇതിന്റെ ഉത്തരമറിയാം. പക്ഷെ അവ ഉള്‍ക്കൊള്ളാനും ചിന്തിക്കാനും വിലയിരുത്താനും മനുഷ്യന്‍ മിനക്കെടുന്നില്ല, അതിനവന് നേരവുമില്ല.

നാം ഭൂമിയില്‍ ഒരു യാത്രാ സംഘമാണ്. പതിനായിരക്കണക്കിനു വര്‍ഷമായി ഈ യാത്ര തുടങ്ങിയിട്ട്. ഇടക്ക് പലരും യാത്രാസംഘത്തില്‍ ചേരുന്നു. പലരും പിരിഞ്ഞുപോകുന്നു. ഇന്നു ജീവിച്ചിരിക്കുന്നവരെല്ലാം യാത്ര തുടരുകയാണ്. ജനിക്കുന്ന ആര്‍ക്കും ഇതില്‍ അംഗമാകാതിരിക്കുക സാധ്യമല്ല. ഒരു ഘട്ടത്തില്‍ ഇതവസാനിപ്പിക്കാതെയും തരമില്ല.

യാത്രാസംഘത്തില്‍ നിന്ന് പിരിയുന്നവര്‍ എവിടേക്ക് പോകുന്നു? പരലോകത്തേക്ക്. അതാണ് നമ്മുടെ ലക്ഷ്യസ്ഥാനം. മരണമാണതിലേക്കുള്ള കവാടം. പരലോകത്തു രാജാധിരാജനും നീതിമാനുമായ ദൈവംതമ്പുരാന്റെ കോടതിയില്‍ നാം ഹാജരാക്കപ്പെടും. വിചാരണയ്ക്ക് വിധേയമാകും. ദൈവം നല്‍കിയ മാര്‍ഗദര്‍ശനത്തിനു വിധേയമായാണോ അല്ലേ ജീവിച്ചതെന്നു ആ വിചാരണയിലൂടെ അവന്‍ തെളിയിക്കും. നീതിപൂര്‍വമായ വിധിയുമുണ്ടാകും. ദൈവകല്‍പനകള്‍ക്ക് വിധേയമായാണ് നാം ജീവിച്ചതെങ്കില്‍ സുഖസുന്ദരമായ സ്വര്‍ഗം ലഭിക്കും. താഴ്ഭാഗത്തുകൂടി മന്ദം മന്ദം അരുവികളൊഴുകുന്ന പ്രവിശാലമായ പൂന്തോട്ടങ്ങളും മണിമേടകളും നാം ഇഷ്ടപ്പെടുന്ന ഇണകളും വിശിഷ്ട വിഭവങ്ങളും ഉത്കൃഷ്ട പദവികളുമുണ്ടതില്‍. നാമിഛിക്കുന്നതെന്തും ലഭിക്കും. അവിടെ ദുഃഖമില്ല, വേദനയില്ല, രോഗമില്ല, അസ്വസ്ഥതയില്ല; സന്തോഷംമാത്രം. അത് ശാശ്വതമാണ്. ദൈവകല്‍പനകള്‍ക്ക് വിരുദ്ധമായി ജീവിച്ചവര്‍ക്ക് ഭീകരവും ഭയാനകവുമായ നരകശിക്ഷയാണ് ലഭിക്കുക. അതു കത്തിജ്ജ്വലിക്കുന്ന അഗ്നിയാണ്. ദുഃഖവും വേദനയും കഷ്ടപ്പാടുകളും കടിച്ചിറക്കി അതില്‍ കഴിയേണ്ടിവരുന്നു. അതും ശാശ്വതമാണ്. ദൈവം നമ്മെ വിജയത്തിന്റെ മാര്‍ഗത്തിലാക്കുമാറാകട്ടെ.
ദൈവത്തെ ഭയപ്പെടരുത്‌
ദൈവത്തെ ഭയപ്പെടരുത്‌, സ്നേഹിക്കുകയാണ് വേണ്ടത്. മരണത്തിനു ശേഷം  എന്തായിരിക്കും എന്ന ഭയമാണ് വേണ്ടത്. ദൈവത്തില്‍ ഒരു ഉറച്ച വിശ്വാസം ഇല്ലാത്തത് കൊണ്ടാണ്, ദൈവ സ്നേഹം കുറയുന്നതും, കുറ്റകൃത്യങ്ങള്‍ കൂടുന്നതും. മരണാന്തരം ഒരു ജീവിതം ഇല്ലന്ന തോന്നല്‍, നന്മയുടെ പ്രവര്‍ത്തനത്തില്‍ നിന്ന് പിന്തിരിപ്പിക്കുന്നു.  ദൈവത്തിന്‍റെ വിധിവിലക്കുകള്‍ മാനിച്ചു, സശ്രദ്ധയോടെ  ജീവിക്കുക.  ദൈവ ബോധമാണ് ഇസ്ലാമിലെ "തഖ്‌വ". പ്രസ്തുത ബോധത്തോടെ ജീവിക്കുന്നയാള്‍ക്ക് , ഈ ലോകത്തെ കുറിച്ചുള്ള ടെന്‍ഷനും ,പരലോകത്തെ കുറിച്ചുള്ള ടെന്‍ഷനും ബാധിക്കില്ല . 
തഖ്‌വ  ബോധം വളര്‍ത്താന്‍ അല്ലാഹുവിനെ സ്നേഹിക്കുക !  
അള്ളാഹു പറയുന്നു ഞാന്‍ നിങ്ങളുടെ തൊട്ടടുത്ത്‌ തന്നെയുണ്ട്‌ !
22-10-12
എന്താണ് സ്വപ്നം ?
സ്വപ്നം - എന്താണ് സ്വപ്നം -ഒരു സൂചനയാണ് , മരണത്തിന്റെ ചെറിയൊരു സൂചന - ഒരു എത്തിനോട്ടവും -മരണത്തിന്നു ശേഷം ഒരു ലോകമുണ്ടന്നു ചിന്തിക്കുന്നവന്നു ചിന്തിക്കുവാനും - 
നാം പീഡനങ്ങളും ,രോദനങ്ങളും ഉള്‍പെടുന്ന സ്വപ്നത്തില്‍ നിന്നും ഉണരുമ്പോള്‍ സന്തോഷത്തിന്റെയും മോചനത്തിന്റെയും സുഖം അനുഭവിക്കുന്നു. സുഖസമൃദ്ധവും, ആഹ്ലാദവുംമായ സ്വപ്നത്തില്‍ നിന്നും ഉണരുമ്പോള്‍ ദുഖത്തിന്റെയും നഷ്ടത്തിന്റെയും വേദന അനുഭവിക്കുന്നു. 
 മേല്‍ സുചിപ്പിച്ചതിനെ നാം സ്വപ്നമെന്ന് പറഞ്ഞു നിസ്സാരമാക്കുന്നു. ഓര്‍ക്കുക ഞങ്ങള്‍ക്ക് സ്വപ്നത്തില്‍ നിന്നും തിരിച്ചു വരാം. പക്ഷേ മരണത്തില്‍ നിന്നും രക്ഷപ്പെടാന്‍ സാധിക്കില്ല . തിരിച്ചു വരാന്‍ പറ്റാത്ത, മറയില്ലാത്ത, ശരീരമില്ലാത്ത മനസ്സു - സ്വപ്നമെന്ന് പറയാന്‍ പറ്റാത്ത അവസ്ഥയില്‍ , മരണാനന്തര ജീവിതം തുടങ്ങും .

പ്രസ്തുത അവസ്ഥയില്‍ ഞങ്ങളുടെ കര്‍മ ഫലങ്ങള്‍ വിശകലനം ചെയ്തു കൊണ്ടേയിരിക്കും .ഞങ്ങള്‍ എന്തായിരുന്നുവോ അത് നാം അനുഭവിക്കും .നിസ്സഹായ അവസ്ഥയില്‍ . അന്ത്യ നാള്‍ വരെ ,വിചാരണ വരെ , ഒത്തു കൂടുന്നത് വരെ , വിധി കാത്തു കഴിയും .അവിടെ പ്രതി വിധികള്‍ ഇല്ല .തെറ്റ് തിരുത്തലുകള്‍ ഇല്ല . അനുവദിച്ച സമയം നാം ദുനിയാവില്‍ ഉപയോഗിച്ച് കഴിഞ്ഞു . ഇനി അല്ലാഹുവിന്റെ സമയം മാത്രം -തീരാത്ത സമയം.അവിടെ എല്ലാം കൈ വിട്ടത് പോലെയിരിക്കും . ഇളകി മറിയുംപ്പോലെ, ഒന്നും മൂടിവെക്കാന്‍ കഴിയാത്ത അവസ്ഥ . സ്വസ്ഥത ഉള്ളവനും സ്വസ്ഥത ഇല്ലാത്തവനും.മോചനം കാക്കുന്നവര്‍ സമയത്തിന്റെ അനന്തത കണ്ടു ഭയക്കുന്നു

സ്വപ്നത്തിലേതു പോലെ ഉണരുന്നെങ്കില്‍ സഹായത്തിന്നും സമാധാന്നതിന്നും വാപ്പയോ , ഉമ്മയോ , ഭാര്യയോ , ഭര്‍ത്താവോ , മക്കളോ, സ്നേഹിതരോ ഉണ്ടാകുമായിരുന്നു . ഭുമിയില്‍ ലഭിച്ച ആ ചെറു ജീവിതം , അള്ളാഹു കല്‍പ്പിച്ച വിധം ഇത്തിരിയെങ്കിലും ഉപയോഗിച്ചാല്‍ രക്ഷപ്പെടാമായിരുന്നു എന്ന് തോന്നിപ്പോകുന്ന അവസ്ഥ

അല്ലാഹുവേ , ഈ ഭുമിയില്‍ അനുവദിച്ച ഇത്തിരി സമയം, സന്മാര്‍ഗത്തിന്റെ പാതയില്‍ ഉപയോഗിക്കുവാന്‍ ഞങ്ങള്‍ക്ക് ശക്തി നല്കണമേ , ആമീന്‍
19-7-12
എന്താണ് പ്രാര്‍ത്ഥന ?
നാമെല്ലാവരും പ്രാര്‍ഥിക്കുന്നു . എന്താണ് പ്രാര്‍ത്ഥന , എന്തിന്നു പ്രാര്‍ത്ഥിക്കുന്നു .
ഞാന്‍ നിസ്കരിക്കുന്നു , വ്രതം എടുക്കുന്നു കൂടാതെ എപ്പോഴും അല്ലാഹുവിനെ സ്മരിക്കുന്നു .
ഇതൊക്കെ ചെയ്താല്‍ അല്ലാഹു അനുഗ്രഹിക്കുമെന്നും എനിക്ക് സ്വര്‍ഗം ലഭിക്കും എന്നും
തോനുന്നുവെങ്കില്‍, അത് തെറ്റാണു.

പ്രാര്‍ത്ഥന സ്വര്‍ഗത്തിലേക്കുള്ള പാത കാണിച്ചു തരികയാണ് ചെയ്യുന്നത്.കൂടാതെ മനസ്സിനെ ബലപ്പെടുത്തുകയും , നന്മ ചെയ്യുവാനുള്ള പ്രാപ്തി ഉണ്ടാക്കി തരുകയും ചെയ്യുന്നു .ആ പാത ഉപയോഗിക്കുമ്പോള്‍ മാത്രമാണ് ലക്‌ഷ്യം കാണുക..

പ്രാര്‍ത്ഥിച്ചും തസ്ബിയും ചൊല്ലി,അല്ലാഹു തന്ന അനുഗ്രഹങ്ങളില്‍ സുഖിച്ചു ജീവിക്കുക എന്നത് ഒരു മുസല്‍മാന്റെ ധര്‍മ്മം അല്ല .അതിലുടെ അവന്നു ഈ ലോകത്തും പരലോകത്തും യാതൊരു രക്ഷയും ലഭിക്കുകയില്ല.

പണം അത് ബുദ്ധിപൂര്‍വം ഉപയോഗിക്കുമ്പോള്‍ മാത്രമാണ് രക്ഷയും ഗുണം ലഭിക്കുക,
അല്ലാതെ അത് കയ്യില്‍ ഭദ്രമായി സുക്ഷിച്ചിട്ടു കാര്യമില്ല , അവന്‍ ദരിദ്രനല്ലെന്നു പറയാം.

സഹോദരി സഹോദരന്മാരെ , നിങ്ങളില്‍ ഉള്ളവന്‍ ഇല്ലാത്തവന് നല്‍കട്ടെ ,
അദ്ധ്വാനം കൊണ്ടോ, പണം കൊണ്ടോ, ബുദ്ധി കൊണ്ടോ, വിദ്യ കൊണ്ടോ,
ദാനവും ധര്‍മ്മവും ചെയ്യുക , തീര്‍ച്ചയായും നിങ്ങളുടെ പ്രാര്‍ത്ഥനയ്ക്ക് ഉത്തരം നല്‍കപ്പെടും,
അല്ലാത്ത പ്രാര്‍ത്ഥന നിഷ്ഫലമാന്നെന്നു ഓര്‍ക്കുക.

നിങ്ങള്ക്ക് പടച്ചവന്‍ ഉണ്ടോ എന്ന കാര്യത്തില്‍ ഇപ്പോഴും ഉറപ്പില്ലായിരിക്കാം,
എന്നാല്‍ ഓര്‍ക്കുക, പടച്ചവന്‍ നിങ്ങളെ കാണുമെന്ന ഉറപ്പിലിരിക്കുകയാണന്ന് , ഖുറാന്‍ സൂചിപ്പിക്കുന്നു

വായിക്കുക - ഖുറാന്‍ അര്‍ഥം മനസ്സിലാക്കി വായിക്കുക. തീര്‍ച്ചയായും അതില്‍ മന:സമാധാനം ഉണ്ട് .
7-7-12
Text
സക്കാത്ത്
ദാന ധര്‍മ്മങ്ങള്‍ക്ക് പ്രത്യേക മാസങ്ങള്‍ ഇല്ല . എന്നാല്‍ റംസാന്‍ മാസത്തിലെ ദാന ധര്മ്മത്തിന്നു പുണ്യം കൂടുതല്‍ ലഭിക്കുമെന്നോര്‍ക്കുക .ദാന ധര്മ്മത്തിന്നു, കുടുംബത്തില്‍ അര്‍ഹതപ്പെട്ടവര്‍ ഉണ്ട്ടെങ്കില്‍ , അവര്‍ക്ക് മുന്ഗണന നല്‍കുക . തുടര്‍ന്ന് അടുത്ത ബന്ധുക്കള്‍ക്കും , അയല്‍വാസികള്‍ക്കും നല്‍കുക - ഓര്‍ക്കുക , ഒരു പങ്ക് ഇസ്ലാമിക സ്ഥാപനങ്ങള്‍ക്ക് നീക്കിവയ്ക്കുക. അത് സമൂഹത്തിന്റെ മൊത്തം പുരോഗതിക്കു വലിയ പ്രചോദനവും പ്രയോജനവും നല്‍കുന്നതാണ്
പ്രാര്‍ത്ഥനയ്ക്ക് മാറ്റ് കൂട്ടുന്നതും ഫലം കാണുന്നതും ദാന ധര്‍മ്മത്തിന്റെ ശക്തിയാണ്
സക്കാത്ത് പ്രയോജനപ്പെടുത്തുക - ഉള്ളവന്‍ ഇല്ലാത്തവന്നു നല്‍കട്ടെ -  നിങ്ങളുടെസമ്പത്തിനെ ശുദ്ദീകരിക്കുക -  അള്ളാഹു നിങ്ങളുടെ കുടുംബത്തെ സുരക്ഷിതമാക്കട്ടെ -ആമീന്‍
6-7-12