Shaik Abdul's

Shaik Abduljabbar

ദഖ്നികള്‍ വളര്‍ന്നു, പക്ഷെ ദഖ്നികള്‍ക്കായി നാം എന്തു വളര്‍ത്തി ?
1950-53 കാലഘട്ടത്തിലാണ് കേരളത്തില്‍ ദഖ്നി സംഘടനകള്‍ നിലവില്‍ വന്നത്. ഒന്ന് കോഴിക്കോടും മറ്റൊന്ന് പുനലൂരുമാണന്ന് തോന്നുന്നു. തുടര്‍ന്ന് പലസ്ഥലങ്ങളിലും ദഖ്നി സംഘടനകള്‍ നിലവില്‍ വന്നു. അന്ന് കേരളത്തിലെ ദഖ്നികള്‍ക്ക് പള്ളികളും, യാരങ്ങളും അതിനോടനുബന്ധിച്ചു ധാരാളം സ്ഥലവും, ഖബറസ്ഥാനുകളും കൈവശമുണ്ടായിരുന്നു. യോജിപ്പും, സഹകരണവും ഇല്ലാത്തതിനാല്‍ സംഘടിതശക്തിയാകുവാന്‍ അന്നും ദഖ്നികള്‍ക്ക് കഴിഞ്ഞില്ല. കാലക്രമേണ അവയൊക്കെ മറ്റുള്ളവരുടെ അധീനത്തിലായി. അവസാനമായി കണ്ണൂര്‍ ദഖ്നി ജമാത്തിന്‍റെ പയ്യമ്പലത്തെ 3.51 എക്കര്‍ സ്ഥലവും ഗസറ്റ് വിജ്ഞാപനത്തിലൂടെ (2012) Defence Security Corps ന് കേരള സര്‍ക്കാര്‍ പതിച്ചു നല്‍കി. വര്‍ഷങ്ങളായി വെറുതെ തരിശായി കിടന്നതിതിനാലും സംഘടനയില്‍ ഒത്തൊരുമയില്ലാത്തതിനാലും വിലപ്പെട്ട സ്ഥലം നഷ്ടപ്പെട്ടു. 1950-53 കാലഘട്ടത്തിന് ശേഷം, കേരളത്തില്‍ നിലവില്‍ വന്ന മറ്റെല്ലാ മുസ്ലിം സംഘടനകളും വളര്‍ന്നു അന്തര്‍ദേശീയ നിലവാരം കൈപ്പറ്റി. നമ്മുടെ സംഘടനകള്‍ ഇപ്പോഴും തറയില്‍ തന്നെ ഉഴലുകയാണ്. ദഖ്നികള്‍ വളര്‍ന്നു, പക്ഷെ ദഖ്നികള്‍ക്കായി നാം എന്തു വളര്‍ത്തി ? ഈ ഗതി തുടര്‍ന്നാല്‍ അവശേഷിക്കുന്നതും ഇല്ലാതാകുമോ എന്ന് നാം ചിന്തിക്കേണ്ട അവസരമാണിത്. ഈ വിഷയത്തില്‍ ദഖ്നി യുവാക്കള്‍ ഇനിയും ഉറക്കം നടിക്കരുതെന്ന് അപേക്ഷിക്കുന്നു. അവരുടെ കൈകളിലാണ് ദഖ്നികളുടെ വരും കാലം വളരേണ്ടത്.

ദഖ്നികള്‍ക്ക് വേണ്ടി സംസ്ഥാനതലത്തില്‍ പ്രവത്തിക്കുന്ന ഒരേയൊരു സംഘടനയാണ് All Kerala Dakhni Muslim Federation. ഒരു സംഘടന വളരണമെങ്കില്‍ എല്ലാവരുടെയും പ്രാധിനിത്യം വേണം, അതോടൊപ്പം സഹകരണവും അത്യാവശ്യമാണ്. പക്ഷെ പല ജില്ലകളുടെയും പ്രാതിനിധ്യം AKDMF ല്‍ ഉണ്ടായിട്ടില്ലന്നു വളരെ ദുഖത്തോടെ അറിയിക്കുന്നു. കാസര്‍ക്കോട് , വയനാട് , പാലക്കാട്, തൃശ്ശൂര്‍, മലപ്പുറം, കൊല്ലം, കോട്ടയം, ഇടുക്കി, പത്തനംത്തിട്ട എന്നീ ജില്ലകളില്‍ ഇന്ന് വരെ ജില്ല കമ്മിറ്റികള്‍ നിലവില്‍ വന്നിട്ടില്ല.കാസര്‍ക്കോട് ധാരാളം ദഖ്നികള്‍ ഉണ്ട് . നല്ല പ്രവര്ത്തനങ്ങളും നടക്കുന്നു. പ്രാദേശികമായി അവര്‍ സംഘടിതരുമാണ് . അവിടെ ഉടനെ ഒരു ജില്ലാ കമ്മിറ്റി നിലവില്‍ വരുമെന്ന് അറിയിച്ചു. കൊല്ലം, തൃശ്ശൂര്‍, പാലക്കാട്‌, മലപ്പുറം, വയനാട് ജില്ലകളില്‍ ദഖ്നികള്‍ എണ്ണത്തില്‍ കുറവല്ല. പ്രസ്തുത ജില്ലകളില്‍ ദഖനിജമാത്തുകള്‍ പ്രവര്‍ത്തിക്കുന്നുമുണ്ട് . പക്ഷെ ഇന്ന് വരെ ജില്ല കമ്മിറ്റികള്‍ ഇല്ലാത്തതിനാല്‍ പ്രവര്‍ത്തന മേഖല വ്യാപിക്കുന്നില്ല. കോട്ടയം, ഇടുക്കി, പത്തനംത്തിട്ട ജില്ലകളില്‍ ദഖ്നികള്‍ പൊതുവേ കുറവാണ് . എന്നാലും ഉള്ളവര്‍ മുന്നോട്ട് വരണം.

ആയതിനാല്‍ പ്രിയപ്പെട്ട ദഖ്നി സഹോദരി -സഹോദരന്മാരെ ഇനിയും മടിച്ചു നില്‍ക്കാതെ സംഘടിക്കുവിന്‍. ജില്ല കമ്മിറ്റികള്‍ ഇല്ലാത്തയിടത്ത് രൂപികരിക്കുക, ഉള്ള കമ്മിറ്റികളില്‍ കയറീ ചെല്ലുക, അംഗങ്ങള്‍ ആവുക, പ്രാദേശിക ദഖ്നി ജമാത്തില്‍ ശക്തമായി സമ്മര്‍ദ്ദം ചെലുത്തുക . വനിതാ അംഗങ്ങളെ ഉള്‍പെടുത്തി, ജില്ലാ കമ്മിറ്റികള്‍ രൂപികരിക്കുക, യുവാക്കള്ക്ക് മുന്ഗണന ലഭ്യമാക്കുക, നിങ്ങളും സഹകരിക്കുക . യുവ തലമുറ മുന്നില്‍ അത്യാവശ്യമായി വരേണ്ട സമയമായിരിക്കുകയാണ് . മുതിര്‍ന്നവരെ മടയന്മാരാക്കുന്നത് നിങ്ങളുടെ ആലസ്യമാണ് .
പിന്നോട്ട് നില്‍ക്കും തോറും , സംമൂഹതതിന്റെ ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ മറ്റുള്ളവര്‍ തട്ടിയെടുക്കും.
അംഗമാകുക - പങ്കെടുക്കുക - സംഘടിക്കുക - ശക്തരാകുക 
===============
S . A . JABBAR ,nadakkavi-18.1.13