Posted on |
![]() |
നബി ഒരിക്കല്‍ ബാലനായ അനസിനോട് പറഞ്ഞു
'' മകനെ, നീ അല്ലാഹുവിനെ സൂക്ഷിക്കുക,
എങ്കില്‍ ഒരു വഴികാട്ടിയായി അവന് നിനക്ക് മുന്നിലുണ്ടാകും... രാവിലെയായാല്‍ നീ രാത്രി പ്രതീക്ഷിക്കരുത്... രാത്രിയായാല്‍ പകലും..
നിന്റെ ഈ ജീവിതത്തില്‍ നീ പരലോകത്തിന്
വേണ്ടി കരുതിവെക്കുക..''
മരണം കഠിനമായ വേദനയാണ്.. പണ്ഡിതന്മാര്
പറയുന്നത് പ്രസവ വേദന മരണ വേദനയുടെ
നാല്പ്പതില് ഒരംശം മാത്രമാണെന്നാണ്..
മരണമടുത്ത മനുഷ്യന് മരണത്തിന്റെ മാലാഖ
വരുന്നത് കാണുമ്പോള്‍ ''ഇതെന്തു കാഴ്ച''
എന്നാണു ആദ്യം അമ്പരക്കുക..
ആ അമ്പരപ്പ് തീരും മുന്‍പേ ആത്മാവ് ശരീരത്തില്‍
നിന്നും വലിച്ചെടുക്കപ്പെടും...
കണ്ണുകള്‍ ആത്മാവിനെ പിന്തുടരും..
അതോടെ നിന്റെ അവസരം കഴിഞ്ഞു..
നിന്റെ വീര വാദം , നിന്റെ കൊലവിളികള്‍, നിന്റെ അഹങ്കാരം.. നിന്റെ സുന്ദരിപ്പട്ടം..
എല്ലാം തീര്‍ന്നു... നീ വെറും ശവം...നാറുന്ന ശവം
മാത്രം
ഇനി നിന്നെ രക്ഷിക്കാന്‍ നിന്റെ നല്ല
കര്‍മ്മങ്ങള്‍ക്ക് മാത്രമേ കഴിയൂ...
അതിനു നിനക്ക് നല്ല കര്‍മ്മങ്ങള്‍ എവിടെ?
നിന്റെ പകുതി ജീവിതം ചാറ്റ് റൂമില്‍ തീര്‍ന്നു..
പിന്നെ കുറെ നേരം നീ സുന്ദരന്‍/ .-,/സുന്ദരി
ചമഞ്ഞു തീര്‍ത്തു..
പിന്നെ കുറെ പൊങ്ങച്ചം, പരദൂഷണം,
അവിഹിത ബന്ധം, വഞ്ചന..
ഇതിനിടയ്ക്ക് നിനക്ക് മരണത്തെ ഓര്‍ക്കാന്‍ സമയമുണ്ടായിരുന്നോ?
മരണം വന്നപ്പോള്‍ നീ അന്ധാളിക്കുകയും ചെയ്തു..
ഏതു രാജാവ് മരിച്ചാലും പിന്നെയത് ശവം/മയ്യിത്ത് ആണ്..
ശവം ദഹിപ്പിച്ചോ, മയ്യിത്ത് അടക്കിയോ എന്നൊക്കെയേ നമ്മള് ചോദിക്കൂ..
ആറടി മണ്ണ് പോലും സ്വന്തമായി ഇല്ലാത്ത
നമ്മള് പിന്നെന്തിനാണ്
അന്യന്റെ ധനം പിടിച്ചടക്കാനും ,
കോടികളുടെ മണി മാളികകള്‍ കെട്ടിപ്പൊക്കാനും മത്സരിക്കുന്നത്?
ഞാനും മരിക്കും, നിങ്ങളും മരിക്കും
നമ്മുടെ കര്‍മ്മ ഫലങ്ങള്‍ മാത്രം ബാക്കി നില്ക്കും
എല്ലാവർക്കും മരണം വരെ അവധിയുണ്ട്.
ഖുര്‍ ആന്‍ പറയുന്നു..
'' എല്ലാം നശിക്കുന്നതാണ്... നിന്റെ നാഥന്
മാത്രം ബാക്കിയാകും''