Posted on January 17, 2014 at 10:40 AM |
![]() |
Posted on January 17, 2014 at 10:35 AM |
![]() |
Posted on July 18, 2013 at 12:40 PM |
![]() |
Posted on July 18, 2013 at 10:40 AM |
![]() |
Posted on July 18, 2013 at 10:40 AM |
![]() |
Posted on July 18, 2013 at 10:35 AM |
![]() |
ഇന്ത്യസാമ്രാജ്യത്ത് ജനിച്ച ഉര്‍ദു, ഇവിടെ തന്നെ വളര്‍ന്നു വലുതായി ലോകത്തിന്റെ നാനാ ഭാഗത്തും വേരുകള്‍ ഉണ്ടായി . ഉര്‍ദുവിനെ
താലോലിച്ചു വളര്‍ത്തിയതില്‍ ഒരു പ്രധാന പങ്കുവഹിച്ചത് സൂഫികളാണ് . സൂഫിസം
പ്രചരിച്ചത് ഉര്‍ദുവിലൂടെ ആയിരുന്നു. ഉര്ദുവിലെഴുതപ്പെട്ട ആദ്യ ഈരടികള്‍
ബന്തേ നവാസിന്റെതെന്ന് പറയപ്പെടുന്നു
"പാനി മെ നമക് ഡാല്‍ ഫിര്‍ ഗോല്ന
ഇസെ
ജബ് ഗൂല്‍ ഗയാതോ നമക് ബോല്ന കിസേ "
ആദ്യത്തെ ഗദ്യ രചനയും
(മിഅറാജുല് ആശിക്ക് ബന്തേ നവാസിന്റെതാണ് ആദ്യത്തെ ഉര്‍ദു കാവ്യ സമാഹാരം
സുല്‍ത്താന്‍ മുഹമ്മദ് ഖുലിഖുത്തുബ്ഷാഹിന്റെതായിരുന്നു.
പ്രസ്തുത കാലങ്ങളില്‍ അനവധി ഭരണാധികാരികള്‍ ഉര്‍ദു സാഹിത്യകാരന്മാര് ആയിരുന്നു.അവരില്‍ പ്രസിദ്ധര്‍ സുല്‍ത്താന്‍ മുഹമ്മദ്
ഖുലിഖുത്തുബ്ഷാഹ് , അലി ആദില്‍ ഷാഹ് , ഇബ്രാഹിം ആദില്‍ ഷാഹ്
എന്നിവരായിരുന്നു . അക്കാലത്തെ പ്രസിദ്ധരായ കവികള്‍ അബ്ദുല്‍ രുസ്തമി ,
മുല്ലാവജ്ഹി, ഇബ്നു നെശാത്തി , മലിക് ഖുശ്നൂദ് എന്നിവരായിരുന്നു
ഇവരില്‍ പലരും രചനകളില്‍, ഉര്‍ദുവിനോടൊപ്പം അറബിയും, ഫാര്സിയും യഥേഷ്ടം ഉപയോഗിച്ചിരുന്നു.
പൂര്‍ണമായും ഉര്‍ദുവില്‍ രചനകള്‍ ചെയ്തത്, തെക്കേ ഇന്ത്യക്കാരന് വലി
മുഹമ്മദ് ദഖ്നിയാണ്. അദ്ദേഹം ഉപയോഗിച്ച ഭാഷ "ഡക്കാനി"
എന്ന്, ഭാഷ പണ്ഡിതര്‍ രഖപ്പെടുത്തിയിരിക്കുന്നു. ഉത്തരേന്ത്യയില്‍
ജനിച്ച ഉര്‍ദു, തെക്കേഇന്ത്യയിലാണ് വളര്‍ന്നു വലുതായത്. ഉര്‍ദു അതിന്റെ
ആരംഭക്കാലത്ത് ഉത്തരേന്ത്യയില്‍ വ്യാപാര വൃത്തങ്ങളില്‍ മാത്രം ഒതുങ്ങി കഴിഞ്ഞിരുന്നു. തെരുവിലെ നാടന്‍ ഭാഷയുടെ പരിഗണനയെ ഉണ്ടായിരുന്നുള്ളു.
മുഹമ്മദ് തുഗ്ലക്കിന്റെ ഭരണപരിഷ്ക്കാരത്തിന്റെ ഭാഗമായി, രാജ്യ തലസ്ഥാനം
ദല്‍ഹിയില്‍ നിന്നും ദേവ്ഗിരിയിലേക്ക് മാറ്റി. അതോടൊപ്പം നാനാ
വിഭാഗത്തില്‍പ്പെട്ട പതിനായിരക്കണക്കിന് ഉത്തരേന്ത്യക്കാര്‍,
തെക്കേഇന്ത്യയിലെ ഡെക്കാന്‍ ഭൂപ്രപ്രദേശത്തെ ദേവ്ഗിരിയില് എത്തി.1326 ലാണ് തുഗ്ലക്ക് തന്റെ തലസ്ഥാനം,
ദല്‍ഹിയില്‍ നിന്നും ഡെക്കാന്‍ പ്രദേശത്തെ ദേവഗിരിയിലേക്ക് മാറ്റിയത്.
കുടിയേറിയവര്‍ ഡെക്കാനിലെ പ്രാദേശിക വിഭാഗങ്ങളായ മറാത്തകള്‍,
കന്നഡകര്, തെലുങ്കര്‍, എന്നിവരോടൊപ്പം ഇടകലര്‍ന്നു
ജീവിച്ചു. കാലക്രമേണ ഇടകലര്‍ന്ന ഭാഷകളില്‍ നിന്നു, ആശയവിനിമയത്തിലൂടെ
ഊരിത്തിരിഞ്ഞുവന്ന ഒരു ഭാഷയാണ് ഡക്കാനി ബിജാപൂര്‍, അഹമ്മദ് നഗര്‍,
ഗോള്ക്കുണ്ടാ മുതലായ നഗരങ്ങളിലും നാട്ടു രാജ്യങ്ങളിലും ദക്കാനി ഭാഷയില്‍ കലാസാഹിത്യങ്ങള്‍ രചിക്കപ്പെട്ടു. അന്നത്തെ പ്രമുഖ പ്രാദേശിക രാജ്യങ്ങള്‍ ദക്കനിയെ പ്രധാന ഭാഷയുടെ പദവി നല്കി.
ഔരംഗസേബ് തന്റെ ഭരണം
തെക്കേ ഇന്ത്യയിലേക്ക് വ്യാപിച്ചു തുടങ്ങി. ഡെക്കാനിലെ നാട്ടുരാജ്യങ്ങളെ
ഓരോന്നായി ഔരംഗസേബ് കീഴടക്കി, അതോടെ ദക്കിനി ഭാഷക്ക് കൂടുതല്‍ പ്രശസ്തി
ലഭിച്ചു. കലാ സംസ്കാരിക രംഗത്ത് ഈ ഭാഷ അത്യുന്നതിയിലെത്തി. ഔരംഗസേബിന്റെ
കാലം ദഖ്നി ഭാഷയുടെ സുവര്‍ണകാലഘട്ടമായിരുന്നു. ഔരംഗസേബ് ഭരണക്കാലത്തെ
പ്രസിദ്ധ കവിയാണ് വലി ദഖ്നി. ഉത്തരേന്ത്യയില്‍ എത്തിയ വലി ദഖ്നി-ഉര്‍ദു
സാഹിത്യചരിത്രത്തിലെ ഒരു നാഴികക്കല്ലായി. വടക്കേ ഇന്ത്യയിലെ അന്നത്തെ അറബി -
പേര്‍ഷ്യന്‍ പണ്ഡിതര്‍ ദഖ്നി ഭാഷാ സാഹിത്യ
ശൈലിയില്‍ വിസ്മയിച്ചുപ്പോയി. അന്ന് വരെ ഉപയോഗിച്ചുവന്ന ശൈലി ഉപേക്ഷിക്കുകയും , വലിയെ മാതൃകയാക്കുകയും ചെയ്തു. അതുവരെ മുരടിച്ചു നിന്നിരുന്ന ഉര്‍ദു ക്രമേണ ഉയിര്തെഴുന്നേറ്റു തുടങ്ങി.
നാനാ
മതവിഭാഗങ്ങളുടെ
കലാസാംസ്കാരിതയുടെ ഒരു സമുച്ചയമാണ് ഇന്ത്യ. ഇന്ന് ഇന്ത്യയുടെ ഏത്
കോണിലെത്തിയാലും പല ഭാഷക്കാരും പല മതവിശ്വാസികളും പല സംസ്ക്കാരരീതികളും ഇടക്കലര്ന്നു
കാണാവുന്നതാണ്. പണ്ടു കാലത്തെ മതപണ്ടിതരുടെ ആത്മീയ യാത്രകളായിരുന്നു ഈയൊരു
സവിശേഷതയുടെ അടിത്തറ ഉണ്ടാക്കിയതിന്ന് മുഖ്യ കാരണം. അന്നത്തെ അവരുടെ ജീവിതം ചക്രവര്‍ത്തിയുടെയോ
രാജാവിന്റെയോ കൂടെയല്ല, ജനങ്ങളുടൊപ്പം ആയിരുന്നു, ജനങ്ങള്‍ക്കായിരുന്നു. ഭരണകര്‍ത്താക്കള്‍ അവരെ തേടി
എത്തുകയാണ് പതിവ്. രാജാവും പ്രമാണിമാരും നല്കുന്ന ഭൂസമ്പത്തും ധനവും, ഒരു തരിപ്പോലും സ്വന്തം
ആവശ്യത്തിനു ഉപയോഗിക്കാതെ, ദരിദ്രക്ക് നല്‍കുകയാണ് ചെയ്തത്.രാജാവിന്നോ പ്രമാണിക്കോ ഓശാന
പാടിയോ ഒത്താശ ചെയ്തോ നടന്നില്ല.
ഇവര്‍ ദേശാടനത്തിലൂടെ നാടിനേയും നാട്ടാരെയും സംസ്കാരത്തെയും
പരിചയപ്പെടുത്തുകയും ഒന്നിപ്പിക്കുകയും ചെയ്തു. സൂഫികളുടെ
ദേശാടനമായിരുന്നു ഉര്‍ദുവിന്റെ പ്രചരണത്തിനു മുഖ്യ പങ്കു വഹിച്ചത്. ദേശാടനത്തിന്നിടയില് സൂഫിയനുയായികള് പല സ്ഥലങ്ങളിലും സ്ഥിരമായി
തങ്ങിയതിനാല്‍, ആ പ്രദേശം ഉര്‍ദുവിനു ഉറവിടമായി മാറി.
തങ്ങിയ സ്ഥലങ്ങളിലെല്ലാം ശൈഖിന്റെ മഖ്ബറകള്‍ / യാരങ്ങള് കാണാം.
അള്ളാഹുവിന്നോടുള്ള ഭക്തിയില്‍ മതിമറന്നു പാടുകയും ആടുകയും സൂഫികളുടെ ഒരു
രീതിയാണ്. ഇതിലേക്കായി ധാരാളം ഭക്തി ഗാനങ്ങള്‍ സൃഷ്ടിക്കപ്പെട്ടു.
ഇതിലേക്ക് ദഖ്നി-ഉര്‍ദു ഭാഷയെ സൂഫിയാക്കള്‍ ഫലപ്രദമായി ഉപയോഗിച്ച്.
ഭാഷയുടെ ലാളിത്യവും സുന്ദരതയും ഭക്തി ഗാനങ്ങളെ മികവുറ്റതാക്കി. ഇതിനാല്‍
സധാരണക്കാരന് ഉര്‍ദുവിനെ കൂടുതല്‍ സ്വായത്തമാക്കി.
Posted on July 18, 2013 at 10:35 AM |
![]() |
Posted on July 18, 2013 at 10:25 AM |
![]() |
Posted on July 18, 2013 at 4:25 AM |
![]() |
വാസ്ഥവികമായി പറയുകയാണങ്കില്‍ ഉറുദു ഒരു തുര്‍ക്കി വാക്കാണ്,മാര്‍ക്കറ്റ് എന്നാണ് അതിനര്‍ത്ഥം.മുസ്ലിം ഭരണക്കാലത്ത് മുഗള്‍,പട്ടാണ്,ടര്‍ക്കി,അഫ്ഗാനി മുതലായവര്‍ സുല്ത്താന്മാരുടെ
പട്ടാളത്തില്‍ ഉണ്ടായിരുന്നു .അവരുടെ മാതൃഭാഷയായ അറബി,ഫാര്‍സി,ടര്‍ക്കി എന്നിവ പട്ടാള ക്യാമ്പ് പരിസരങ്ങളിലും മാര്‍ക്കറ്റുകളിലും തനതായ ശൈലിയില്‍ യഥേഷ്ടം ഉപയോഗിക്കുവാന്‍ പ്രയാസമായിരുന്നു. മാത്രമല്ല പ്രാദേശിക നിവാസികള്‍ക്ക് ഈ ഭാഷ അറിവില്ലാത്തതിനാല്‍ മനസ്സിലാക്കുകയും പ്രയാസമായിരുന്നു. ആയതുക്കൊണ്ട് പ്രാദേശികരുടെ നാടന്‍ ഭാഷയും പട്ടാളക്കാരുടെ ശുദ്ധഭാഷയുമായി ഇടകലര്‍ത്തി, ആശയവിനിമയത്തിന്നായി ഒരു സംസാര ഭാഷ ഉപയോഗിച്ചുതുടങ്ങി.അത് പട്ടാളതമ്പുകളിലും, മാര്‍ക്കറ്റുകളിലും പ്രചരിക്കുകയും ഉറുദു (URUDU) എന്ന പേരില്‍ അറിയപ്പെടാനും വഴിയായി.അത് ക്രമേണ ഉര്‍ദു (URDU)എന്നെഴുതാനും ഉച്ചരിക്കെപ്പെടാനും തുടങ്ങി.
ഉര്‍ദുവിന്റെ ജന്മം സൂചിപ്പിക്കുന്നത് തന്നെ, അത് ഒരു ജനകീയ ഭാഷയെന്നാണ് . അതിനാല്‍ തന്നെ ഉര്‍ദു ഒരു മതത്തിന്റെയൊ,രാഷ്ട്രത്തിന്റെയൊ സ്വന്തമല്ല . ജനതയുടെ ഭാഷയാണ് ,സാധാരണക്കാരന്റെ ഭാഷയാണ് ,
സാഹോദര്യത്തിന്റെ അടയാളമാണ്. ഉര്‍ദു പേര്‍ഷ്യയുടെ മരുമകള്‍ ആണെങ്കില്‍,
ഇന്ത്യ അവളുടെ പിറന്ന വീടാണ് . ആഭരണങ്ങളും, ഉടയാടകളും പേര്‍ഷ്യന്‍ ആണെങ്കില്‍, ഹൃദയവും ആത്മാവും ഇന്ത്യയാണ്. തീര്‍ച്ചയായും ഉര്‍ദു സുന്ദരവും ലളിതവുമായ ഒരു ഇന്ത്യന്‍ ഭാഷയാണ്